ദോഹ:ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ), ഖത്തർ ചാപ്റ്റർ ലോകടെലികമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ സൊസൈറ്റി ദിനം ആഘോഷിച്ചു.ഒറിക്സ് യൂണിവേഴ്സൽ കോളേജ്, ലിവർപൂൾ ജോൺ മൂറ്സ് യൂണിവേഴ്സിറ്റിയുമായിസഹകരിച്ചു നടത്തിയപരിപാടിവിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒറിക്സ് യൂണിവേഴ്സൽ കോളേജിലെ അൽ മജ്ലിസ് ഹാളിൽനടന്ന പരിപാടിയിൽ "ലിംഗസമത്വവും ഡിജിറ്റൽ പരിവർത്തനവും" എന്ന വിഷയത്തിൽ വിവിധ സെഷനുകളിലായി സംവാദങ്ങളും പ്രഭാഷണങ്ങളും നടന്നു.
ലിംഗ സമവാക്യതയും സാങ്കേതിക പുരോഗതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിനായി എഞ്ചിനീയർമാരെയും അക്കാദമികൻമാരെയും വ്യവസായ നേതാക്കളെയും വിദ്യാർത്ഥികളെയും ഒന്നിച്ചു കൊണ്ടുവന്ന ഈ പരിപാടി, പ്രാദേശികവും ആഗോളവുമായ തലത്തിൽ ലിംഗസമത്വപരമായ, ഡിജിറ്റൽ ശക്തീകരിതമായ ഭാവിയെ രൂപപ്പെടുത്താനുള്ള ശ്രമത്തിൽ ഒരു വലിയ മുന്നേറ്റമായി.
ഒറിക്സ് യൂണിവേഴ്സൽ കോളേജിലെ കമ്പ്യൂട്ടിങ്ങും ഡാറ്റാ സയൻസും ഉൾപ്പെടുന്ന സ്കൂളിന്റെ ഡീനായ ഡോ. ......
കോട്ടയം : സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് ഒരു പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെങ്കിലും എന്തൊക്കെ ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഹൈവെ തകരുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് തയാറാക്കിയതിനാല്‍ ദേശീയപാത പണിതു എന്നതാണ് ഏറ്റവും വലിയ അവകാശവാദം. ......
വീട് നൽകിയവരെ വേണ്ടെന്ന് വച്ച് കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിൽ ചേർന്നു എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റ പരാമർശം. മറിയക്കുട്ടിയുടെ പേരുപറയാതെ ആയിരുന്നു വിമർശനം.
കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ......
കൊച്ചി: പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 15,000 രൂപയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ആശ്രിത പെൻഷൻ 50 ശതമാനം നൽകാമെന്ന ഉറപ്പ് സർക്കാർ പാലിക്കണം.
നിലവിലെ പങ്കാളിത്ത പെൻഷനിൽ വെള്ളം ചേർക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നിലപാടിനെ സർക്കാർ തിരുത്തണം.
പത്രപ്രവർത്തനവുമായി ബന്ധമില്ലാത്തവരെ തിരുകിക്കയറ്റി പെൻഷൻ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
അടുത്ത മാസം കണ്ണൂരിൽ ചേരുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
എറണാകുളം പ്രസ്സ്ക്ലബ്ബിൽ ചേർന്ന യോഗത്തിൽ
പ്രസിഡന്റ് കെ.കെ ഗോപാലൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാക്കളായ പി.എ അലക്സാണ്ടർ, കെ.എച്ച് മുഹമ്മദ് അഷ്റഫ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജ്മോഹൻ, റോബർട്ട് ലിവരോ, കെ. ആർ ഹരിലാൽ, എ.കെ ദാസൻ എന്നിവർ പ്രസംഗിച്ചു. ......